Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Matthew Kuzhalnadan

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി​ക്ക് സ​ർ​ക്കാ​ർ വ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മോ?; കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പി​ണ​റാ​യി​ക്ക് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വാ​ദം കേ​സി​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ലി​ന് ബ​ലം പ​ക​രു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ വാ​ദ​ങ്ങ​ളെ​ന്നാ​ണ് വി​മ​ർ​ശ​നം. കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ​പ്പോ​ലും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​ലാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ള്ള​ത്. മാ​സ​പ്പ​ടി വി​വാ​ദം ഉ​യ​ർ​ന്ന​തു​മു​ത​ൽ പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ട് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​ന്ന​ത്. 

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം വി​ഷ​യം സ​ജീ​വ​മാ​യി ഉ​ന്ന​യി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ട്ടി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്ത് ല​ഭി​ച്ച​തു​മു​ത​ൽ കേ​സി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ൽ അ​യ​വു​വ​ന്നു​വെ​ന്ന വി​മ​ർ​ശ​നം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നി​രു​ന്നു. 

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ സ​ർ​ക്കാ​ർ വാ​ദ​ത്തോ​ടെ ഈ ​മാ​റ്റം കൂ​ടു​ത​ൽ പ്ര​ക​ട​മാ​യെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

Latest News

Corehub Up